ആർപ്പൂക്കര: കഴിഞ്ഞ വെള്ളപ്പൊക്കകാലത്ത് കുത്തിയൊഴുകിയ പെണ്ണാർതോട്ടിൽനിന്നു മൂന്നു പേരെ രക്ഷപ്പെടുത്തിയ ബിനോയ് കുര്യാക്കോസിനെ കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ആദരിച്ചു.
ആർപ്പൂക്കര മണിയാപറമ്പിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ആദരിച്ചത്. കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അഡ്വ. ടി.വി. സോണി, സെക്രട്ടറി പ്രഫ. ഡോ. ഷാജി ജോസഫ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ.ഡോ. റോസമ്മ സോണി, വി.എസ്. ചന്ദ്രശേഖരൻ നായർ, റോസ് ജോസ് നെടിയകാല, ജോസഫ് താനമാവുങ്കൽ, പ്രഭാകരൻപിള്ള വെള്ളാറ്റിൽ എന്നിവർ പങ്കെടുത്തു.